ഗ്രാമ വാർത്ത.
മധുരം നൽകി അനുമോദിച്ചു.
കഴിമ്പ്രം വി പിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ 2023 ലെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ മധുരം നൽകി അനുമോദിച്ചു. ഇന്നലെ ഫലം പ്രഖ്യാപിച്ച പ്ലസ്ടു പരീക്ഷയിൽ തീരദേശത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി 94% വിജയവും 22 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസും 24 പേർക്ക് 5 എ പ്ലസ് നേടിയെടുക്കാൻ സാധിച്ചു.
അനുമോദന ചടങ്ങ് നാട്ടിക എസ്എൻഡിപി യൂണിയൻ പ്രസിഡണ്ടും സ്കൂൾ ലോക്കൽ മാനേജറുമായ ശ്രീ. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് രമേഷ് പള്ളത്ത്,പ്രിൻസിപ്പാൾ ഒ വി.സാജു, ഹെഡ്മിസ്‌ട്രെസ്സ് ബീന ടി രാജൻ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപർ എന്നിവർ സംസാരിച്ചു.