ബ്രിജു ഭൂഷൺ യാദവ് എംപിയെ ഉടനെ അറസ്റ്റ് ചെയ്യുക :ഇ എസ് ബിജിമോൾ
ബ്രിജു ഭൂഷൺ യാദവ് എംപിയെ ഉടനെ അറസ്റ്റ് ചെയ്യുക :ഇ എസ് ബിജിമോൾ
ലോകോത്തര വനിത ഗുസ്തി താരങ്ങൾ BJP MP ആയിട്ടുള്ള ബ്രിജു ഭൂഷൺ യാദവിനെതിരെ ഉന്നയിച്ച പീഢന പരാതി
മുഖവിലയ്ക്ക് എടുക്കാനോ രാജ്യത്തിൻ്റെ അഭിമാനമായ കായിക താരങ്ങളുടെ സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കാനോ നരേന്ദ്ര മോദി സർക്കാർ തയ്യാറാവണം. രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്ന നരേന്ദ്രമോദി സർക്കാർ സ്ത്രീകളെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ജനവിരുദ്ദ നയങ്ങളാണ് നടപ്പിലാക്കുന്നത് എന്ന് ഇ.എസ് ബിജിമോൾ അഭിപ്രായപ്പെട്ടു. കേരള മഹിളാസംഘം നാട്ടിക മണ്ഡലം സമ്മേളനം പെരുങ്ങോട്ടുകരയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ . തുടർച്ചയായി പാചക വാതക പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കുന്നതിലൂടെ രാജ്യത്ത് അതിരൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുകയാണ് .അടുക്കള ബഡ്ജറ്റ് ചെലവ് വർദ്ധിപ്പിക്കാൻ സ്ത്രി സമൂഹം നിർബന്ധിതരായി തീരുകയാണ്. സ്ത്രികൾക്ക് എതിരായ അതിക്രമങ്ങൾ നരേന്ദ്ര മോദി ഭരണകാലത്ത് വർദ്ധിക്കപ്പെട്ടു എന്നുകൂടി ബിജിമോൾ അഭിപ്രായപ്പെട്ടു. മഹിളാസംഘം നേതാക്കളായ ഷീല വിജയകുമാർ, സ്വർണ്ണലത ടീച്ചർ ,ഷീന പറയങ്ങാട്ടിൽ, സി പി ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി സന്ദീപ്, മണ്ഡലം സെക്രട്ടറി സി. ആർ മുരളീധരൻ, ജോഷി ബാബു, അഡ്വ :പി.ആർ ഷിനോയ്, പി.കെ ശ്രീജി എന്നിവർ സംസാരിച്ചു. പ്രസീഡിയം സഖാക്കൾ സജിന പർവ്വീൻ, വസന്തദേവലാൽ, ഷീജ സദാനന്ദൻ, എന്നിവരും സ്റ്റിയറിംഗ് കമ്മറ്റി സഖാക്കൾ സീമരാജൻ ,സന്ധ്യ രാമകൃഷ്ണൻ, ഷീബ അനിൽകുമാർ എന്നിവരും, മിനിറ്റ്സ് പ്രമേയം കമ്മറ്റി സഖാക്കൾ പ്രേമലത കുമാരൻ, സീന കണ്ണൻ ഷീബ ലക്ഷ്മണൻ എന്നിവരും നിയന്ത്രിച്ചു.മണ്ഡലം കമ്മറ്റിയുടെ 4 വർഷകാലത്തെ റിപ്പോർട്ട് മണ്ഡലം സെക്രട്ടറി സീന അനിൽകുമാർ അവതരിപ്പിച്ചു. 7 ലോക്കൽ കമ്മറ്റികൾ ചർച്ചയിൽ പങ്കെടുത്തു. വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രസവത്തിനും പോസ്റ്റ് മാർട്ടത്തിനുമായി സജീകരണങ്ങൾ ഉണ്ടാക്കണമെന്നും, ദേശീയപാത നിർമ്മാണ അഥിതി തൊളിലാളികളുടെ ഭക്ഷണം,പാർപ്പിടം ,കുടിവെള്ളം, ആരോഗ്യ ഇൻഷുറൻസ് എന്നിവ ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തണമെന്ന് പ്രമേയത്തിലൂടെ പ്രതിനിധി സഖാക്കൾ ആവശ്യപ്പെട്ടു. 31 അംഗ മണ്ഡല കമ്മറ്റിയെയും 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പ്രസിഡൻ്റായി ജ്യോതിലക്ഷ്മി വസന്തനും, സെക്രട്ടറിയായി സജ്ന പർവ്വീനെയും, ട്രഷർ ഷീല ബൈജുവിനെയും സമ്മേളനം തെരഞ്ഞെടുത്തു.