ഗ്രാമ വാർത്ത.
മാർഗ്ഗിലിക്ക് ലഭിക്കും കുടിശിക പെൻഷൻ
മാർഗ്ഗിലിക്ക് ലഭിക്കും കുടിശിക പെൻഷൻ
അവിവാഹിതയായ മാർഗ്ഗിലിയ്ക്ക് മുടക്കമില്ലാതെ ഇനി പെൻഷൻ ലഭിക്കും. കുന്നംകുളം താലൂക്ക്തല പരാതിപരിഹാര അദാലത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പരാതി പരിശോധിച്ച് കുടിശിക നൽകാൻ വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർച്ചയായി ലഭിച്ചു കൊണ്ടിരുന്ന അവിവാഹിതാ പെൻഷൻ മൂന്ന് മാസമായി ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് മാർഗ്ഗിലി അദാലത്തിലെത്തിയത്.
ചൂണ്ടൽ പഞ്ചായത്തിലെ എട്ടാം വാർഡിലെ താമസക്കാരിയാണ് കുറ്റിക്കാട് വീട്ടിൽ എ സി മാർഗ്ഗിലി. അറുപത്തിമൂന്നുകാരിയായ മാർഗ്ഗിലി തൊഴിലുറപ്പ് തൊഴിലാളി കൂടിയാണ്. പെൻഷനും തൊഴിലുറപ്പ് വേതനവുമാണ് ജീവിതവരുമാനം. അമ്മയുടെ അനിയത്തിയുടെ വീട്ടിലാണ് താമസം. പരാതിക്ക് പരിഹാരമായതിന്റെ സന്തോഷത്തിലാണ് മാർഗ്ഗിലി തിരികെപോയത്.