കേരളത്തിന്റെ സ്വന്തം നാടിൽ മാലിന്യം നിറക്കരുത്ടി എൻ പ്രതാപൻ എം പി
കേരളത്തിന്റെ സ്വന്തം നാടിൽ മാലിന്യം നിറക്കരുത്
ടി എൻ പ്രതാപൻ എം പി
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തിന് പുറത്തുള്ളവർ കാണണമെങ്കിൽ നമ്മുടെ നാടിനെ മാലിന്യ മുക്തമാക്കണം
ഹരിതാഭമായ പ്രകൃതി സൗന്ദര്യമുള്ള
നമ്മുടെ നാട്
വായു മലിനീകരണമില്ലാത്ത നമ്മുടെ നാട്
സംരക്ഷണം തീർക്കേണ്ടത്
നമ്മൾ മനുഷ്യന്മാരുടെ കടമയാണ്
ആ കടമയിൽ നിന്ന് ചിലർ മാറി നിൽക്കുന്നത് കൊണ്ടാണ്
എല്ലാ വർഷവും മഴക്കാല ബോധവൽക്കരണ പരിപാടികൾ നടത്തേണ്ടി വരുന്നതെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.
തളിക്കുളം ഗ്രാമ പഞ്ചായത്ത് 13 -ാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകര പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ ഗൃഹ സന്ദർശന പരിപാടിക്കും ക്ളീൻ & ഗ്രീൻ പദ്ധതിക്കും
തുടക്കം കുറിച്ചുള്ള
പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
തളിക്കുളം 13 -ാം വാർഡിനെ ക്ളീൻ & ഗ്രീൻ പദ്ധതി പ്രകാരം
മാലിന്യ മുക്തമാക്കി സമ്പൂർണ ജൈവ പഴം പച്ചക്കറി കൃഷി നടപ്പിലാക്കുന്നതാണ് പദ്ധതി
വാർഡിലെ ഹരിത കർമ്മ സേന, കുടുംബശ്രീ, ഹരിത സമൃദ്ധി, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ്
ക്ലീൻ & ഗ്രീൻ പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമ പഞ്ചായത്ത് മെമ്പർ ജീജ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഗംഗ ഒ ബി, ഹെൽത്ത് നെയ്സ് ഇ എം മായ, കുടുംബശ്രീ സി ഡി എസ് മെമ്പർ ഷമീന മജീദ്, എ ഡി എസ് മെമ്പർമാരായ ജെസ്മി ജോഷി, കുൽസു സുലൈമാൻ, സജന ഷെഫീക്ക്, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ പി എസ് സുൽഫിക്കർ, എൻ മദനമോഹനൻ, കെ എ മുജീബ്, നിർമല ചാണശ്ശേരി, ലീല മോഹനൻ തുടങ്ങിയവർ സംസാരിച്ചു.