സ്ഥാനത്തെ ആദ്യ സൗരോർജ്ജ ഇ വി ചാർജിങ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
സംസ്ഥാനത്തെ ആദ്യ സൗരോർജ ഇ വി ചാർജിങ് സ്റ്റേഷൻ നാടിന് സമർപ്പിച്ചു
കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ അനെർട്ടും കുന്നംകുളം നഗരസഭയും ചേർന്ന് കാണിപ്പയൂർ ഓൾഡ് മാർക്കറ്റ് റോഡിൽ സ്ഥാപിച്ച സൗരോർജ്ജ ഇ വി ഫാസ്റ്റ് ചാർജിങ് സ്റ്റേഷൻ പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു.കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി യോജിച്ച് അനര്‍ട്ട് നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ചാർജിങ് സ്റ്റേഷനാണ് കുന്നംകുളം മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള കാണിപ്പയ്യൂർ ഓൾഡ് മാർക്കറ്റിൽ സ്ഥാപിച്ചിരിക്കുന്ന 160 കെ ഡബ്ലിയു ശേഷിയുള്ള ഈ ഇ.വി ചാർജിങ് സ്റ്റേഷൻ.160 കെ ഡബ്ലിയു ശേഷിയുള്ള ചാർജിങ് സ്റ്റേഷനിൽ 5 കെ ഡബ്ലിയു പി സോളാർ പവർ പ്ലാന്റ് കൂടി സ്ഥാപിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചത്.
ഒരേസമയം 5 കാറുകൾക്കും 4 ടൂവീലർ/ത്രീവീലർ വാഹനങ്ങൾക്കും ഇവിടെ ചാർജിങ് ചെയ്യുവാൻ സാധിക്കും. അപരസഹായമില്ലാതെ തന്നെ chargeMOD മൊബൈല്‍ ആപ്പ് വഴി (https://www.chargemod.com/) ചാര്‍ജിംഗും പെയ്മെന്റും നിര്‍വ്വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒരു യൂണിറ്റ് ചാര്‍ജ് ചെയ്യുന്നതിന് നിലവില്‍ 13 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. ഈ പദ്ധതി പ്രകാരം കുന്നംകുളം മുൻസിപ്പാലിറ്റിക്ക് ഇ.വി ചാർജിങ് ചെയ്യുമ്പോൾ ഒരു യൂണിറ്റിന് ഒരു രൂപ നിരക്കിൽ വാടകയായി ലഭിക്കും.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരൻ , സജിനി പ്രേമൻ ,പി കെ ഷെബീർ, കൗൺസിലർ വിനോദ്, സെക്രട്ടറി വി എസ് സന്ദീപ് കുമാർ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൽ സ്വാഗതവും ടെക്നിക്കൽ അസിസ്റ്റന്റ് സ്റ്റെഫി ആന്റണി നന്ദിയും പറഞ്ഞു.അനേർട്ട് ജില്ലാ എൻജിനീയർ കെ വി പ്രിയേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.