M D M A യുമായി യുവാവ് പിടിയിൽ
M D M A യുമായി യുവാവ് പിടിയിൽ
സ്കൂൾ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപ് സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുവാൻ ആയി കൊണ്ടുപോയ MDMA യുമായി യുവാവ് പിടിയിലായി. മുല്ലശ്ശേരി പെരുവല്ലൂർ വടക്കുംചേരി വീട്ടിൽ അക്ഷയിലാൽ (24) ആണ് വാടാനപ്പള്ളി എക്സൈസ് റെയിഞ്ച് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ S. S സച്ചിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് മുല്ലശ്ശേരി കുമ്പുളി പാലത്തിനു സമീപത്ത് വെച്ച് MDMA യുമായി ശനിയാഴ്ച രാത്രി ഡ്യൂക്ക് ബൈക്കിലെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സഞ്ചരിച്ച ബൈക്കിൽ നിന്ന് 5.65 ഗ്രാം MDMA കണ്ടെടുത്തു. മാരക മയക്കുമരുനായ MDMA .5 ഗ്രാം വരെ കയ്യിൽ സൂക്ഷിച്ചാൽ10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.സ്കൂൾ കുട്ടികളെ ലഹരി മാഫിയയുടെ വലയിൽ എത്തിക്കാനുള്ള കണ്ണികളുടെ ഭാഗമായി നിരവധി ചെറുപ്പക്കാർ സിന്തറ്റിക് മയക്കുമരുന്നിന്റെ വില്പനയിലേക്ക് മാറുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ പ്രിവന്റീ വ് ഓഫീസർ കെ ആർ ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് E പോൾ, ജയ്സൺ പി ദേവസി, വനിത സിവിൽ എക്സൈസ് ഓഫീസർ നീതു എന്നിവരും പങ്കെടുത്തു.