വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടികളിലും 2023 വർഷത്തെ. പ്രവേശനോത്സവം ചിരികിലുക്കം എന്ന പേരിൽ നടത്തി..
വലപ്പാട് ഗ്രാമപഞ്ചായത്തിലെ 36 അങ്കണവാടികളിലും 2023 വർഷത്തെ ചിരികിലുക്കം എന്ന പേരിൽ നടത്തി..
ചിരിക്കിലുക്കം പ്രവേശനോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ഉദ്ഘാടനം
അങ്കണവാടി നമ്പർ 83ൽ വച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആഷിക് അവർകൾ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ ആയ ശ്രീ ശിഹാബ് സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡണ്ട് ശ്രീ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ ശ്രീ സുധീർ പട്ടാലി, ബ്ലോക്ക് ക്ഷേമ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റ് ചെയർപേഴ്സൺ മല്ലിക ദേവൻ,ഐസിഡിഎസ് സൂപ്പർവൈസർ ശ്രീമതി ഷീനത്ത് എന്നിവർ ആശംസകൾ അറിയിച്ചു
അങ്കണവാടി വർക്കറായ ശ്രീമതി ലളിത നന്ദി പ്രകാശിപ്പിച്ചു
അങ്കണവാടിയിൽ നിന്നും പഠനം പൂർത്തിയാക്കി പോകുന്ന 27 വിദ്യാർത്ഥികൾക്കും
അങ്കണവാടിയിൽ പുതുതായി എത്തിച്ചേർന്ന 12 വിദ്യാർത്ഥികൾക്കും ഉൾപ്പെടെ 40 കുട്ടികൾക്ക് സർട്ടിഫിക്കറ്റ്, കുട ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും അമ്മമാരുടെയും കലാപരിപാടികൾ നടത്തി.