തളിക്കുളത്ത് ലോക പുകയില വിരുദ്ധ റാലി നടത്തി*
തളിക്കുളത്ത് ലോക പുകയില വിരുദ്ധ റാലി നടത്തി
തളിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ തളിക്കുളം ഇസ്ലാമിയ കോളേജിന്റെ സഹകരണത്തോടെ ലോക പുകയില വിരുദ്ധ ദിനാചരണവും പുകയില വിരുദ്ധ റാലിയും നടത്തി.തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.അനിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൾ നാസർ,ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ ഐ.എസ്.അനിൽകുമാർ,കെ.കെ.സൈനുദ്ദീൻ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ഹനീഷ്കുമാർ,എന്നിവർ പ്രസംഗിച്ചു. വാടാനപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. മിനി തമ്പി,ഹെൽത്ത് സൂപ്പർ വൈസർ എം.ജയപ്രസാദ് എന്നിവർ പുകയില വിരുദ്ധ സന്ദേശം നൽകി.തളിക്കുളം സെന്ററിൽ നിന്നും ആരംഭിച്ച പുകയില വിരുദ്ധ റാലിക്ക് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എ. ജിതിൻ, പി.എം.വിദ്യാസാഗർ, ആശ വർക്കർമാർ,ഇസ്ലാമിയ കോളേജ് അധ്യാപകരായ എ. എസ്.അബ്ദുൾ റഹ്മാൻ, സി.പി.ഫായിസ്, കെ.അബ്ദുൾ കയ്യും,ടി.അബ്ദുൾ നാസർ, ശ്യം കൃഷ്ണലാൽ എന്നിവർ നേതൃത്വം നൽകി.