ഗ്രാമ വാർത്ത.
പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിജ് ബൂഷൻ ശരൺ സിംഗിന്റെ രാജി ആവശ്യപ്പെട്ടു ഉണ്കൊണ്ട്കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക സെന്ററിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബ്രിജ് ബൂഷൻ ശരൺ സിംഗിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്കേരള കർഷക സംഘം നാട്ടിക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക സെന്ററിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കേരള കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. എ ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. പി. എസ്. ഷജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഐ. സജിത, അഡ്വക്കേറ്റ് വി. കെ. ജ്യോതി പ്രകാശ്, പി. എ. സഗീർ, രജനി ബാബു എന്നിവർ സംസാരിച്ചു. കെ കെ ജിനേന്ദ്ര ബാബു, ഇ പി കെ സുഭാഷിതൻ, ടി. കെ. വിമല, ടി കെ ചന്ദ്രബാബു, എം ബി ബിജു, ഹർഷവർധനൻ, വി. പി. സാൽ തുടങ്ങിയവർ നേതൃത്വം നൽകി.