ഗ്രാമ വാർത്ത.
ടാഗോർ എക്സലൻസി അവാർഡ് -2023 “
ടാഗോർ എക്സലൻസി അവാർഡ് തളിക്കളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു
നാട്ടിക: ടാഗോർ കലാവേദിയുടേ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, സിബിഎസ്ഇ വിദ്യാഭ്യാസ പരീക്ഷകളിൽ ഫുൾ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന പരിപാടിയായ ” ടാഗോർ എക്സലൻസി അവാർഡ് -2023 ” തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ .സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ടാഗോർ കലാവേദി പ്രസിഡണ്ട് ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു.കലാവേദി സെക്രട്ടറി സിദ്ധിക് പി എം ആമുഖ പ്രഭാഷണവും ട്രഷറർ രമേഷ് അയിനിക്കാട്ട് മുഖ്യ പ്രഭാഷണവും നടത്തി. ജോയിൻ്റ് സെക്രട്ടറി സജിത്ത് ഉണ്ണിമോൻ, മിജു തളിക്കുളം, സുധീർ പുതിയങ്ങാടി, ശ്രീജൻ പെടാട്ട്, ടി.വി ശ്രീജിത്ത്, രവി കെ ,ഷൈജിൻ ടി വി എന്നിവർ പ്രസംഗിച്ചു