ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ.(ചേർക്കര റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്. നടത്തി
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ
റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ്
നാട്ടിക (ചേർക്കര ): കുട്ടികളിൽ റോഡ് സുരക്ഷയെ കുറിച്ച് അവബോധം വളർത്തുന്നതിന്റെ ഭാഗമായി നാട്ടിക ഈസ്റ്റ് യുപി സ്കൂളിൽ വലപ്പാട് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സുശാന്ത് കെഎസ്സിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ ആഷിക്ക്, ശ്രീമതി ടെസ്ലിൻ, ശ്രീ ജോയ് എം എസ്, എന്നിവരും ക്ലാസിൽ പങ്കെടുത്തു. എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകുകയും ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകുന്ന മിടുക്കരായവർക്ക് പ്രത്യേകം സമ്മാനം നൽകി കുട്ടികളിൽ റോഡ് സുരക്ഷാ നിയമങ്ങൾ എത്തിക്കാനും വണ്ടി അപകടസാധ്യതകളെ കുറിച്ച് തിരിച്ചറിവുണ്ടാക്കാനും ക്ലാസ്സ് മൂലം കഴിഞ്ഞു