ഗ്രാമ വാർത്ത.

തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി ഹരിതസഭ സംഘടിപ്പിച്ചു.

തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് ആക്കുന്നതിന് വേണ്ടി ഹരിതസഭ സംഘടിപ്പിച്ചു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ഹരിതസഭ തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. ഐ. സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി. കെ. അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജൈവ അജൈവ മാലിന്യങ്ങൾ 100% ഉറവിടത്തിൽ തന്നെ തരം തിരിക്കൽ, തരം തിരിച്ച അജൈവ മാലിന്യം ഹരിതകർമ്മ സേനക്ക് യൂസർഫീ നൽകി കൈമാറുക, വാതിൽപടി ശേഖരണം 100% കൃത്യമായി നടപ്പിലാക്കുക, പൊതു ഇടങ്ങളിലും റോഡരികിലും വലിച്ചെറിയപ്പെട്ട മാലിന്യ കൂനകൾ നീക്കം ചെയ്യുക, ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് പുനസ്ഥാപിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങളും മാലിന്യമുക്തമാക്കുക എന്നിങ്ങനെ മാർച്ച് 15 മുതൽ മെയ്‌ 31 വരെ ഏറ്റെടുത്ത് പഞ്ചായത്ത്‌ നടപ്പിലാക്കിയ ആദ്യഘട്ട പ്രവർത്തനങ്ങളുടെ അവലോകനവും റിപോർട്ടിങ്ങും നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം ഗ്രൂപ്പ്‌ തിരിഞ്ഞ് പ്രാദേശിക വിഷയങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി. തുടർന്ന് മാലിന്യ മുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പങ്കെടുത്ത എല്ലാ അംഗങ്ങളും പ്രതിജ്ഞ ചെയ്തു. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. കെ. ബാബു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ലിന്റ സുഭാഷ് ചന്ദ്രൻ, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, വിനയ പ്രസാദ്, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, കെ. കെ. സൈനുദ്ധീൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ മെഡിക്കൽ ഓഫീസർമാരായ ലിറ്റി ടോം, കിരൺ, ഹെൽത്ത് ഇൻസ്പെക്ടർ ഹനീഷ് കുമാർ, ICDS സൂപ്പർവൈസർ സിനി, VEO രസ്മി, തൊഴിലുറപ്പ് എഞ്ചിനീയർ ശരണ്യ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ചന്ദ്രബോസ്, വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറി സുപ്രിയ ഹരിലാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കില കോഡിനേറ്റർ മധു മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. കില റിസോഴ്‌സ് പേഴ്സൺ നിഖില, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി അധ്യാപകർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close