നാട്ടിക ശ്രീനാരായണ കോളേജിൽ സിറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തു.*
നാട്ടിക ശ്രീനാരായണ കോളേജിൽ സിറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാറിന്റെ ‘മാലിന്യ മുക്ത കേരളം’ പദ്ധതിയുടെ ഭാഗമായി സീറോ വെയ്സ്റ്റ് ക്യാമ്പസ് പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യത്തെ കോളേജ് ആയി നാട്ടിക ശ്രീനാരായണ കോളജ്. ലോക പരിസ്ഥിതി ദിനത്തിൽ തൃശ്ശൂർ കിലയിലെ കോർഡിനേറ്റർ പ്രൊഫ മധു എം വി പരിപാടി ഉത്ഘാടനം ചെയ്തു. നാട്ടിക പഞ്ചായത്ത് നിർമിച്ചു നൽകിയ തുമ്പൂർമൂഴി മോഡൽ വേസ്റ്റ് മാനേജ്മെന്റ് പ്ലാന്റ് കോളേജിൽ പ്രവർത്തിക്കുന്നുണ്ട്. കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും മാലിന്യ മുക്തമാക്കുന്നതിനുള്ള വിവിധ പരിപാടികൾ അടങ്ങിയ പ്രൊജക്റ്റ് തയ്യാറാക്കി വരുന്നു. ഐ ക്യു എസി, എൻ സി സി, എൻ എസ് എസ് , ബോട്ടണി, സുവോളജി ഡിപ്പാർട്ട്മെന്റുകൾ എന്നിവ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പ്രിൻസിപ്പൽ ഡോ. പി എസ് ജയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐക്യു എസി കോർഡിനേറ്റർ ഡോ ശങ്കരൻ കെ കെ, പ്രൊഫ. സുബിൻ, ക്യാപ്റ്റൻ ലത, പ്രിയങ്ക എ എസ് എന്നിവർ ആശംസകളർപ്പിച്ചു. ബോട്ടണി വിഭാഗം അസി.പ്രൊഫ.ഷീജ പാറയിൽ സ്വാഗതവും സുവോളജി വിഭാഗം അസി.പ്രൊഫ. ഡോ ബിനിത വി.എസ്. നന്ദിയും പറഞ്ഞു.