മനുഷ്യനുള്ളത് പോലെ സർവ്വ അവകാശവും അർഹതയും ലോകത്തിലെ എല്ലാ സൃഷ്ടികൾക്കുമുണ്ട്
ടി എൻ പ്രതാപൻ എം പി
മനുഷ്യനുള്ളത് പോലെ സർവ്വ അവകാശവും അർഹതയും ലോകത്തിലെ എല്ലാ സൃഷ്ടികൾക്കുമുണ്ട്
ടി എൻ പ്രതാപൻ എം പി
മനുഷ്യനുള്ളതുപോലെ
അവകാശവും അർഹതയുമെല്ലാം
ഈ ലോകത്തിലെ സർവ സൃഷ്ടികൾക്കുമുണ്ടെന്ന് ടി എൻ പ്രതാപൻ എം പി
സ്വന്തം ഇഷ്ട്ടങ്ങൾ വേണ്ടി മനുഷ്യൻ പലപ്പോഴും പ്രകൃതിയെ മറന്ന് പ്രവർത്തിക്കുന്നു.
എല്ലാ മതങ്ങളും പ്രകൃതി സംരക്ഷണത്തെ കുറിച്ച് പറയുന്നുണ്ട്.
നമുക്ക് ചുറ്റുമുള്ളവയോട് കരുതലും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും
അത് പോലെ ജീവിക്കണമെന്നുമാണ്
പഠിപ്പിക്കുന്നത്
പക്ഷെ ബഹുഭൂരിപക്ഷവും അതിനെതിരെ പ്രവർത്തിക്കുന്നു.
വായു, ജലം, പുഴ, കടൽ, മാലിന്യമാക്കി മാറ്റിയത് മനുഷ്യനാണ്.
പ്രകൃതി ദുരന്തങ്ങൾക്കും കാരണം നമ്മളെ പോലെയുള്ളവർ തന്നെ
ഇനിയെങ്കിലും അവയെല്ലാം സംരക്ഷിക്കാൻ
നമ്മൾ തന്നെ മുന്നിട്ടിറങ്ങണമെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു.
വർഷത്തിലൊരിക്കൽ തൈകൾ നട്ടത് കൊണ്ടോ
വഴിയോരങ്ങൾ വൃത്തിയാക്കിയത് കൊണ്ടോ മാത്രം
പ്രകൃതിയോടുള്ള നമ്മുടെ കടമ അവസാനിക്കില്ല
പ്രകൃതി സംരക്ഷണം നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണമെന്നും
പരിസ്ഥിതിദിനാചരണവും നമ്മുടെ പരിസ്ഥിതി ബോധവും.
ഒരു നല്ല ഭാവിക്കായി പ്രകൃതിയെ പരിപോഷിപ്പിക്കാൻ വേണ്ടിയാവണമെന്നും
ടി എൻ പ്രതാപൻ എം പി പറഞ്ഞു.
തളിക്കുളം മണ്ഡലം മഹിളാ കോൺഗ്രസ്സ്
പരിസ്ഥിതി ദിനാചരണ പരിപാടിയും
ചെണ്ട്മല്ലി, പച്ചക്കറി തൈ വിതരണവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലിന്റ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നിയുക്ത നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി,
പഞ്ചായത്ത് അംഗങ്ങളായ എ എം മെഹബൂബ്, സുമന ജോഷി, ഷൈജ കിഷോർ, കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ടി വി ശ്രീജിത്ത് ഷീജ രാമചന്ദ്രൻ, സജു ഹരിദാസ്, ഗീത വിനോദൻ, ലൈല ഉദയകുമാർ, ഷമീർ മുഹമ്മദലി, ശീലാവതി ബാബു, ഷമീന മജീദ്, പി എസ് സുൽഫിക്കർ, പത്മിനി ജയപ്രകാശ്,
തുടങ്ങിയവർ സംസാരിച്ചു.