മരത്തെ ആദരിച്ച് നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ
നട്ട മരത്തെ ആദരിച്ച് നാട്ടിക ഈസ്റ്റ് യുപി സ്കൂളിലെ പ്രധാനാധ്യാപകൻ
നാട്ടിക 27 വർഷം മുമ്പ് വിദ്യാലയത്തിൽ അധ്യാപകനായി എത്തിയപ്പോൾ നട്ട ഡിവിഡിവി മരത്തെ പൂമാലയണിയിച്ച് ആദരിച്ചു കൊണ്ടാണ് ലോക പരിസ്ഥിതി ദിന പരിപാടി വിദ്യാലയത്തിൽ ആരംഭിച്ചത്. ഇതേ വിദ്യാലയത്തിലെ പൂർവവിദ്യാർഥി കൂടിയായ ബൈജു മാസ്റ്റർ നട്ട വിവിധ മരങ്ങൾ കുഞ്ഞുങ്ങൾക്ക് തണലേകി കൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ തലയുയർത്തി നിൽക്കുന്നു. പരിസ്ഥിതി ദിനത്തിൽ സസ്യങ്ങൾ നടൽ മാത്രമല്ല അവയെ എങ്ങനെ പരിപോഷിപ്പിച്ച് നിലനിർത്തണമെന്ന് സന്ദേശം ബൈജു മാഷ് സമൂഹത്തിന് നൽകി.
ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടന്നു. ഈ ദിനത്തിൽ പിറന്നാളാഘോഷിക്കുന്ന ദേവജ് ദാസ് കെ ദീപക്കിന് ചെടി നൽകിക്കൊണ്ട് പിടിഎ പ്രസിഡണ്ട് എം എസ് സജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. തൃപ്രയാർ ആക്ട്സ് . ചേർക്കര ദേശം ആക്ട്സ് പൗരസമിതിയും യൂണിറ്റും ചേർന്ന് കുട്ടികൾക്ക് ആവശ്യമായ വിവിധ ഫലവൃക്ഷത്തായി ജൂൺ നാലിന് സ്കൂളിൽ എത്തിച്ചിരുന്നു