സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകുക, സംഭരണ ഏജൻസി സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, ബാങ്കുകളുടെ കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തൃപ്രയാർ സിവിൽ സ്റ്റേഷനിലെ ADA ഓഫീസിലേക്ക് കേരള കർഷകസംഘം നാട്ടിക ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകുക, സംഭരണ ഏജൻസി സിവിൽ സപ്ലൈസ് കോർപറേഷൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക, ബാങ്കുകളുടെ കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി തൃപ്രയാർ സിവിൽ സ്റ്റേഷനിലെ ADA ഓഫീസിലേക്ക് കേരള കർഷകസംഘം നാട്ടിക ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും കേരള കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം സഖാവ് പി.ഐ.സജിത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.എസ്.ഷജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അഡ്വ. വി.കെ ജ്യോതിപ്രകാശ്, പി.എ സഗീർ , വസന്തമഹേശ്വരൻ ,കെ.കെ ജിനേന്ദ്രബാബു , രജനീ ബാബു എന്നിവർ സംസാരിച്ചു. ഇ.പി. കെ സുഭാഷിതൻ , സുരേഷ് മഠത്തിൽ, എം.ബി.ബിജു, ടി.കെ.ചന്ദ്രബാബു, ഹർഷവർദ്ധനൻ , വി.പി.സാൽ, ടി.കെ.വിമല, പി.എസ്.സതിഷ് എന്നിവർ പ്രതിഷേധമാർച്ചിന് നേതൃത്വം കൊടുത്തു.