ഗ്രാമ വാർത്ത.
കരൾ രോഗം ബാധിച്ചും കുരുവന്ന് കാലിലെ പഴുപ്പും മൂലവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു.
തളിക്കുളം : കരൾ രോഗം ബാധിച്ചും കുരുവന്ന് കാലിലെ പഴുപ്പും മൂലവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്ലസ് വൺ വിദ്യാർഥിനി മരിച്ചു.മുറ്റിച്ചൂർ പാലത്തിന് സമീപം ചേർക്കരയിൽ താമസിക്കുന്ന താണിയത്ത് പരേതനായ സുബിന്റെ മകൾ അമൃത (16) ആണ് മരിച്ചത്. പെരിങ്ങോട്ടുകര സാന്ത്യനം സ്പെഷൽ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. കരൾ രോഗത്തോടൊപ്പം കുരുവന്ന് കാലിൽ പഴുപ്പായി ഒരു മാസത്തോളം തൃശൂർ മെഡിക്കൽ കോളജിലും സ്ഥിതി ഗുരുതരാവസ്ഥയിലായതോടെ കോട്ടയം മെഡിക്കൽ കോളജിലും പ്രെവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: വിദ്യ. സഹോദരി: അബിത