കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോതം രൂപാല തൃപ്രായറിലെ പൗരപ്രമുഖരുമായും ബിജെപി നേതാക്കൾ, നാട്ടിക മണ്ഡലത്തിലെ ബിജെപി യുടെ മെമ്പർമാർ എന്നിവരുമായി ചായ് പേ ചർച്ച നടത്തി.
കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോതം രൂപാല തൃപ്രായറിലെ പൗരപ്രമുഖരുമായും ബിജെപി നേതാക്കൾ, നാട്ടിക മണ്ഡലത്തിലെ ബിജെപി യുടെ മെമ്പർമാർ എന്നിവരുമായി ചായ് പേ ചർച്ച നടത്തി. തൃപ്രയാർ ഡ്രീം ലാൻഡ് ഹോട്ടലിൽ വെച്ച് നടന്ന ചർച്ചയിൽ തൃപ്രായറിന്റെയും, തീരദേശത്തിന്റെയും വികസനവുംചർച്ചയായി. തീരദേശ ഹൈവേ വരുമ്പോൾ കുടിയൊഴിപ്പിക്ക പ്പെടുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് മതിയായ നഷ്ട പരിഹാ രവും, crz ആക്ടിൽ ഇളവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മെമ്പർമാർ മണ്ഡലം പ്രസിഡന്റ് ഹരീഷ് മാഷുടെ നേതൃത്വത്തിൽ നിവേദനം നൽകി. കൂരിക്കുഴിയിൽ ഹാർബർ അനുവദിക്കണമെന്ന് ആവ ശ്യ പ്പെട്ട് മത്സ്യ പ്രവർത്തക സംഘവും, ബിഎം എ സ് നേതൃത്വവും നിവേദനം നൽകി.ബിജെപി നേതാക്കളായ സേവ്യൻ പള്ളത്, ഭഗീഷ് പൂരാടൻ, ജോഷി ബ്ലാങ്ങാട്ട്,നവീൻ മേലെടത്ത്, മെമ്പര്‍മാരായ ഷൈൻ നേടിയിരിപ്പിൽ, രശ്മി ഷിജോ, സെൻതിൽ കുമാർ, ഗ്രീഷ്മ, സുരേഷ് ഇയ്യാനി, ഷാജി അലുങ്ങൽ എന്നിവരോടൊപ്പം പൗര പ്രമുഖ രായ സി.പി. സാലിഹ്, ഷൈൻ തട്ടുപറമ്പിൽ, JCI ഇന്റർനാഷണൽ പ്രസിഡന്റ് ഷൈൻ, വന്നേരി ഗോപി നാഥൻ,സൂരജ് വേളയിൽ, സജീവൻ എന്നിവർ ചർച്ചയിൽ പങ്കുചേർന്നു.