ഗ്രാമ വാർത്ത.
കേരള പ്രവാസി ഫെഡറേഷൻ തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ ബ്ലൂമിങ് ബഡ്‌സ് സ്കൂളിൽ നടന്നു
കേരള പ്രവാസി ഫെഡറേഷൻ തളിക്കുളം പഞ്ചായത്ത് കൺവെൻഷൻ ബ്ലൂമിങ് ബഡ്‌സ് സ്കൂളിൽ ചേർന്നു. ഇ.ടി.ടൈസൺ മാസ്റ്റർ എം. എൽ. എ., കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ നാട്ടിക മണ്ഡലം പ്രസിഡന്റ് പ്രകാശൻ കരാട്ടുപറമ്പിൽ, സെക്രട്ടറി കിഷോർ വാഴപ്പുള്ളി, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എ. സുഗതകുമാർ, സുബിൻ നാസർ, ശ്രുതസേനൻ, ഹാരിസ് എന്നിവർ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികളായി: സി.എസ്. പങ്കജാക്ഷൻ (പ്രസിഡന്റ്), കെ. എഛ്. ഷാനവാസ് (സെക്രട്ടറി), സഫറുള്ള (ഖജാൻജി), ഹാരിസ്, ശ്രുതസേനൻ (വൈസ് പ്രസിഡന്റ്‌മാർ), ഇ. ബി. ഗുണശീലൻ, ഷെരീഫ് വലിയകത്ത് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.