ഗ്രാമ വാർത്ത.
തളിക്കുളം ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്. എസ്.ഇ എന്നീ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വി.ടി. ഹൈദ്രോസ് മെമ്മോറിയൽ എൻഡോമെന്റ് വിതരണം
തളിക്കുളം ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്. എസ്.ഇ എന്നീ വിഭാഗങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വി.ടി. ഹൈദ്രോസ് മെമ്മോറിയൽ എൻഡോമെന്റ് വിതരണം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഈ പരിപാടിയിൽ സ്കൂൾ എച്ച്. എം. കെ.വി. ഫാത്തിമ ടീച്ചർ സ്വാഗതം ആശംസിച്ചു. വിജയികൾക്കുള്ള എൻഡോമെന്റും ക്യാഷ് അവാർഡും വി.ടി. ഹൈദ്രോസിന്റെ മകനായ ശ്രീ. വി.എച്ച് സലിം നിർവഹിച്ചു. യോഗത്തിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ രാധിക ടീച്ചർ വി.എച്ച്. എസ്. ഇ പ്രിൻസിപ്പൽ ഷിജി ടീച്ചർ സ്റ്റാഫ് സെക്രട്ടറി കെ.ജെ പ്രേംകുമാർ, ശ്രീ. ടി. കെ. വേണു ഗോപാൽ, ശ്രീമതി. സബ്ന ടീച്ചർ എന്നിവർ സംസാരിച്ചു.