നാട്ടിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ഇരുപത്തെട്ടാമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു
നാട്ടിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ഇരുപത്തെട്ടാമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു.നാട്ടിക ബീച്ചിൽ സംഘം ഓഫീസിൽ നടന്ന പൊതുയോഗത്തിൽ സംഘം പ്രസിഡന്റ് ബാബു പനയ്ക്കൽ അദ്ധ്യക്ഷ വഹിച്ചു.കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി-പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘം എ ക്ലാസ് അംഗങ്ങളുടെയും,സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങളുടെയും മക്കൾക്കുള്ള,കാഷ് അവാർഡുകളും,ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു.സംഘം സെക്രട്ടറി വി.എം.സ്മിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.വി.ജയശ്രീലാൽ,ഭരണസമിതി അംഗങ്ങളായ വി.കെ.മോഹൻദാസ്,പി.വി.സഹദേവൻ,പി.സി.ജയപാലൻ,വി.കെ.തമ്പി,കെ.വി.ശങ്കരൻ,ബി.കെ.ജ്യോതികുമാർ,സാവിത്രി മോഹനൻ,ഉഷ വേണുഗോപാലൻ,തങ്കമണി സുന്ദരൻ,ജീവനക്കാരി പി.വി.സീന എന്നിവർ സംസാരിച്ചു.ഇരുപത് കുട്ടികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചത്.