ഗ്രാമ വാർത്ത.
സഹയാത്രിക ചിത്രം ആദ്യ പ്രദർശനം നടന്നു*
സഹയാത്രിക ചിത്രം ആദ്യ പ്രദർശനം നടന്നു
പെരിങ്ങോട്ടുകര : ടീം വി ക്രിയേഷൻസിൻ്റെ ബാനറിൽ ശ്രീജേഷ് കുമാർ നിർമ്മിച്ച് ശ്രീദിവ്യ വിനോഷിൻ്റെ രചനയിൽ ദീപക് പെരിങ്ങോട്ടുകര സംവിധാനം ചെയ്ത സഹയാത്രിക എന്ന ചിത്രത്തിൻ്റെ ആദ്യ പ്രദർശനം പെരിങ്ങോട്ടുകര ശ്രീബോധാനന്ദ വായനശാലയിൽ വെച്ച് നടത്തി. പ്രശസ്ത സിനിമ ഗാന രചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ചു .സംവിധായകൻ ദീപക് പെരിങ്ങോട്ടുകര ,ഫ്ളവേഴ്സ് ചാനൽ ഫെയിം പ്രതിജ്ഞൻ ,കഥാകൃത്ത് അഷ്റഫ് അമ്പയിൽ ,എഴുത്തുകാരി ലിൻറ പ്രസാദ് ,ബോധനന്ദവായനശാല പ്രസിഡൻ്റ് ടി വി.രാജു സെക്രട്ടറി പ്രകാശൻ കണ്ടങ്ങത്ത് ,ശ്രീദിവ്യ വിനോഷ്, ആലില മുരളി, റിജു പെരിങ്ങോട്ടുകര എന്നിവർ പ്രസംഗിച്ചു .തുടർന്ന് ചിത്ര പ്രദർശനം നടത്തി.