ഗായത്രിയുടെ വിവാഹത്തിന്
എൻ.എസ്.എസ് ന്റെ കരുതൽ.
ഗായത്രിയുടെ വിവാഹത്തിന്
എൻ.എസ്.എസ് ന്റെ കരുതൽ.
ചൂലൂർ ബാലികാസദനത്തിലെ ഗായത്രി മോളുടെ വിവാഹത്തിന് കരുതലും സഹായവുമായി നാട്ടിക എസ്. എൻ ട്രസ്റ്റ് സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സ്. ജൂൺ 21നാണ് ഗായത്രിയുടെ വിവാഹം. ചെങ്ങാലൂർ തെക്കുംപുറം ശശിയുടെയും ശോഭനയുടെയും മകൻ സജിൽകുമാർ ആണ് വരൻ.
വിവാഹ വാർത്ത അറിഞ്ഞു നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്. എസ് വൊളണ്ടിയേഴ്സ് ‘സ്നേഹ സാന്ത്വനം’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ബാലികാസദനത്തിൽ എത്തുകയും അനാഥാലയത്തിലെ അന്തേവാസിയായ ഗായത്രിയുടെ വിവാഹത്തിന്റെ പുടവ കൊടുക്കൽ ചടങ്ങിനുള്ള പുടവ വാങ്ങി നൽകുകയും ഗായത്രിക്ക് വേണ്ട മറ്റു ഒരുക്കങ്ങൾ തയ്യാറാക്കാനും ഒരുമിച്ചുനിന്നു.
വിദ്യാർത്ഥികൾക്കൊപ്പം എസ്.എൻ.ട്രസ്റ്റ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജയബിനി ജി.എസ്.ബി, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് എന്നിവരും ചടങ്ങിനെത്തി ഗായത്രിയെ സാരി ഉടുപ്പിച്ചു അനുഗ്രഹിച്ചു സ്നേഹത്തോടെ ഒപ്പം നിന്നു.