ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. തമ്പാൻകടവ് ത്രിവേണി പടിഞ്ഞാറ് ആലയിൽ പരേതനായ ശങ്കരൻ മകൻ ബാലൻ(76) ആണ് മരിച്ചത്
കുഴഞ്ഞുവീണ് മരിച്ചു
തളിക്കുളം:ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു. തമ്പാൻകടവ് ത്രിവേണി പടിഞ്ഞാറ് ആലയിൽ പരേതനായ ശങ്കരൻ മകൻ ബാലൻ(76) ആണ് മരിച്ചത്. സി പി എം
അംഗവും കേരള പ്രവാസി സംഘം പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയുമാണ്.പാർട്ടിയുടെ ആദ്യകാല വളന്റിയർ സംഘമായ ഗോപാല സേനയുടെ ക്യാപ്റ്റനായിരുന്നു. കെ എസ് വൈ എഫ് മേഖലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ദീർഘകാലം ഖത്തറിലായിരുന്നു.
രാവിലെ ശുചിമുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.വാടാനപ്പള്ളിയിലെ ക്ലിനിക്കിലും തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചു.
കണ്ണുകൾ കാഴ്ചയില്ലാത്ത രണ്ടുപേർക്ക് വെളിച്ചമേകാനായി അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിക്ക് കൈമാറി.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു,മുൻ മന്ത്രി വി എസ് സുനിൽകുമാർ, എം എൽ എ മാരായ എ സി മൊയ്തീൻ, സി സി മുകുന്ദൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണൻ,പി എം അഹമ്മദ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്,സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ്,നാട്ടിക ഏരിയാ സെക്രട്ടറി എം എ ഹാരിസ്ബാബു, ആർ എം പി ഐ സംസ്ഥാന പ്രസിഡന്റ് ടി എൽ സന്തോഷ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
ഭാര്യ:കെ ആർ സീത(സി പി എം നാട്ടിക ഏരിയാ കമ്മിറ്റി അംഗം). മക്കൾ: ബാസിൽ,അനഘ. മരുമക്കൾ:ചിഞ്ജു,വിപിൻ ദാസ്