Uncategorized
ലെമർ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സഫലമായ വീട്ടിൽ രാധാ മാണിക്യത്തിന് ഇനി താമസിക്കാം തൃപ്രയാർ : പത്മശ്രീ എം .എ യൂസഫലിയുടെ ജന്മദിന സുദിനം ജീവകാരുണ്യത്തിന്റെ മാതൃകയാക്കി തൃപ്രയാർ ലമർ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ചൈൽഡ് കെയർ അസിസ്റ്റന്റും നിർധനയുമായ രാധാമണിക്യത്തിന് വീട് വച്ചു കൊടുത്തു കൊണ്ടാണ് ലെമറിന്റെ രക്ഷാധികാരി കൂടിയായ എം .എ യൂസഫലിയുടെ ജന്മദിനം വിദ്യാർത്ഥികൾ ജീവകാരുണ്യത്തിന്റെ മാതൃകയാക്കിയത് .ജന്മദിന ദിവസത്തിൽ മൂത്തകുന്നം ബീച്ചിൽ രാധാ മാണിക്യത്തിന്റെ വീട് പരിസരത്ത് നടന്ന ചടങ്ങിൽ ടി .എൻ. പ്രതാപൻ എം.പി പൂർത്തീകരിച്ച വീടിന്റെ താക്കോൽ രാധ മാണിക്യത്തിന് കൈമാറി.ലെമർ സെക്രട്ടറി കെ. കെ .അബ്ദുൽ ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ട്രഷറർ ഇ. എ . ഹാരിസ് , പ്രിൻസിപ്പാൾ ടെസി ജോസ്. കെ, മാനേജർ ഐ.ടി മുഹമ്മദാലി, ഹുദാ ഫാത്തിമ എന്നിവർ ആശംസ പ്രസംഗം നടത്തി.സ്കൂളിലെ ക്ലബ്ബ് എസ് ക്യൂബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തി വീട് പൂർത്തിയാക്കിയത്.നിർധനർക്കായുള്ള മൂന്നാമത്തെ വീടാണ് ലെമറിലെ ക്ലബ്ബ് എസ് ക്യൂബംഗങ്ങൾ ഇതോടെ സാഫല്യമാക്കിയത്.ബിരിയാണി ചലഞ്ച് പോലുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് വിദ്യാർത്ഥികൾ തുക സ്വരുകൂട്ടിയത്.ലെമർ മാനേജ്മെന്റിന്റെ യും അധ്യാപകരുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ രാധാ മാണിക്യത്തിന്റെ സ്നേഹത്തണൽ വീട് സഫലമായി.
