ഗ്രാമ വാർത്ത.
ലോറികളുടെയും ബസുകളുടെയും ബാറ്ററികൾ മോഷ്ടിച്ചു വിൽപന നടത്തിവന്ന സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ലോറികളുടെയും ബസുകളുടെയും ബാറ്ററികൾ മോഷ്ടിച്ചു വിൽപന നടത്തിവന്ന സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.
വാടാനപ്പള്ളി: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ലോറികളുടെയും ബസുകളുടെയും ബാറ്ററികൾ മോഷ്ടിച്ചു വിൽപന നടത്തിവന്ന സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. കയ്പമംഗലം കൂരിക്കുഴി സ്വദേശിയും ഇപ്പോൾ പെരിഞ്ഞനം കുറ്റിലക്കടവിൽ വാടകക്ക് താമസിക്കുന്ന പുത്തൻകുളം വീട്ടിൽ നവാസ് (34) നെയാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യുടെ സ്പെഷൽ സ്ക്വാഡും വാടാനപ്പള്ളി പോലീസും ചേർന്ന് പിടികൂടിയത്.
വാടകക്കെടുത്ത (റെന്റ് എ കാർ) കാറിൽ ബാറ്ററികളുമായി
പോകുമ്പോളായിരുന്നു ഇയാൾ വാടാനപ്പള്ളി ഭാഗത്തു വച്ച് പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ കൂട്ടാളിയെ പോലീസ് തിരയുന്നുണ്ട്.