ഗ്രാമ വാർത്ത.
അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ (15) യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിൽ വച്ചാണ് അനുപമ ആത്മഹത്യാ ശ്രമം നടത്തിയത്.
ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ച് ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്ന അനുപമ ഇന്ന് ഉച്ചതിരിഞ്ഞാണ് മരിച്ചത്. അമ്മ: നിഷ. സഹോദരൻ: അശ്വിൻ