ഉത്സവംഗ്രാമ വാർത്ത.
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ആറാട്ടോടുകൂടി സമാപനമായി

നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ആറാട്ടോടുകൂടി സമാപനമായി. രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം, ഉഷപൂജ, ആറാട്ട്ബലി, തുടർന്ന് ക്ഷേത്രക്കുളത്തിൽ ആറാട്ട്, ആറാട്ട് കഞ്ഞിവിതരണം, പഞ്ചവാദ്യം, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, കലശാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, വൈകീട്ട് ദീപാരാധന, അത്താഴപൂജ, വലിയ ഗുരുതി എന്നിവ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.കാരുമാത്ര വിജയൻ തന്ത്രി മുഖ്യകാർമ്മികനായി.ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി സഹകാർമ്മികനായി. ക്ഷേത്രം ഭാരവാഹികളായ ഇ.കെ സുരേഷ്, സുരേഷ് ഇയ്യാനി, ഇ.എൻ.ടി സ്നിതീഷ്, ഐ.ആർ രാജു, ഇ.എൻ പ്രദീപ്കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.