ഗ്രാമ വാർത്ത.
യോഗ നൃത്തവുമായി വലപ്പാട് ജിവിഎച്ച്എസ്എസ്
യോഗ നൃത്തവുമായി വലപ്പാട് ജിവിഎച്ച്എസ്എസ്
വലപ്പാട് ജിവിഎച്ച്എസ്എസ് എസ്പിസി, എൻസിസി കേഡറ്റുകൾ
യോഗ നൃത്തവുമായി വലപ്പാട് ജിവിഎച്ച്എസ്എസ്
വലപ്പാട് ജിവിഎച്ച്എസ്എസ് എസ്പിസി, എൻസിസി കേഡറ്റുകൾ അന്താരാഷ്ട്ര യോഗാദിനം സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയോട് കൂടി ആചരിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ഷീജ ടി കെ നൽകിയ യോഗ ദിന സന്ദേശത്തെ തുടർന്ന് കേഡറ്റുകൾ യോഗ നൃത്തം അവതരിപ്പിച്ചത് പുതിയൊരു അനുഭവമായി.
തൃപ്രയാർ ആർട്ട് ഓഫ് ലിവിങ് സബ് സെന്ററിലെ ട്രെയിനർമാരായ സ്മിത, ദീപ,രാമചന്ദ്രൻ,
നൃത്തധ്യാപികയായ ഗോപിക, NCC അധ്യാപിക ബേബി സി എസ്, SPC സി പി ഒ മാരായ ഡാഗി വി. പി, ഷിജി ഇ, എസ് എന്നിവരുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി പ്രത്യേകം യോഗ ക്ലാസുകൾ നടന്നു.