തളിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ പുളിയന്തുരുത്തിലെയും പുലാമ്പുഴ പരിസരത്തെയും ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാകുന്നു.
നാട്ടിക:തളിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ പുളിയന്തുരുത്തിലെയും പുലാമ്പുഴ പരിസരത്തെയും ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാകുന്നു. അടിപ്പാത നിർമ്മിക്കാനും വെള്ളക്കെട്ടൊഴിവാക്കുന്നതിനായി കൽവർട്ടുകൾ വീതി കൂട്ടി നിർമ്മിക്കുമെന്നും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു. ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് തളിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെയും അഞ്ചാം വാർഡിലെയും ജനളിലുണ്ടായ ആശങ്കക്കാണ് ഇതോടെ പരിഹാരമാകുന്നത്.സി സി മുകുന്ദൻ എം എൽ എ യും മറ്റും ജനപ്രതിനിധികളും ദേശിയ പാതാ ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലം സന്ദർശിച്ചാണ് കലക്ടർ ഈ ഉറപ്പുകൾ നൽകിയത്. ഈ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന എല്ലായിടത്തും കൽവർട്ടുകൾ വീതി കൂട്ടി നിർമ്മിക്കുന്നതോടൊപ്പം ഈ പ്രദേശങ്ങളിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പുളിയന്തുരുത്തിലും പുലാമ്പുഴ പ്രദേശത്തും അടിപ്പാത നിർമ്മിച്ച് ഗതാഗതയോഗ്യമാക്കുവാനുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ സി സി മുകുന്ദൻ എം എൽ എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ,പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷറഅബ്ദുൾ നാസർ,എം കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കല,വാർഡ് മെമ്പർ സിങ്ങ് വാലത്ത്, വിനയ പ്രസാദ്, തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരന്നുനാട്ടിക:തളിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെ പുളിയന്തുരുത്തിലെയും പുലാമ്പുഴ പരിസരത്തെയും ജനങ്ങളുടെ ആശങ്കക്ക് പരിഹാരമാകുന്നു. അടിപ്പാത നിർമ്മിക്കാനും വെള്ളക്കെട്ടൊഴിവാക്കുന്നതിനായി കൽവർട്ടുകൾ വീതി കൂട്ടി നിർമ്മിക്കുമെന്നും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു. ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് തളിക്കുളം പഞ്ചായത്തിലെ നാലാം വാർഡിലെയും അഞ്ചാം വാർഡിലെയും ജനളിലുണ്ടായ ആശങ്കക്കാണ് ഇതോടെ പരിഹാരമാകുന്നത്.സി സി മുകുന്ദൻ എം എൽ എ യും മറ്റും ജനപ്രതിനിധികളും ദേശിയ പാതാ ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥലം സന്ദർശിച്ചാണ് കലക്ടർ ഈ ഉറപ്പുകൾ നൽകിയത്. ഈ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന എല്ലായിടത്തും കൽവർട്ടുകൾ വീതി കൂട്ടി നിർമ്മിക്കുന്നതോടൊപ്പം ഈ പ്രദേശങ്ങളിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പുളിയന്തുരുത്തിലും പുലാമ്പുഴ പ്രദേശത്തും അടിപ്പാത നിർമ്മിച്ച് ഗതാഗതയോഗ്യമാക്കുവാനുമാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ സി സി മുകുന്ദൻ എം എൽ എ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളച്ചിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സി പ്രസാദ്, സി പി ഐ എം നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു, ലോക്കൽ സെക്രട്ടറി ഇ പി കെ സുഭാഷിതൻ,പഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ എം മെഹബൂബ്, ബുഷറഅബ്ദുൾ നാസർ,എം കെ ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി കല,വാർഡ് മെമ്പർ സിങ്ങ് വാലത്ത്, വിനയ പ്രസാദ്, തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായിരന്നു