കൂൺ കൃഷിയുടെ വിളവെടുപ്പ് സംരംഭത്തിന് തുടക്കം
നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയകൂൺ കൃഷിയുടെ വിളവെടുപ്പ് സംരംഭത്തിന് തുടക്കം കുറിച്ചു, സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ധനസമാഹരണാർത്ഥം നടത്തിയ കൂൺ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പിന്റെ ആദായം ഉപയോഗിച്ച് നൈപുണ്യ ഭിന്നശേഷി വിദ്യാലയത്തിലെ ഒരു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചു ആദ്യത്തെ വിളവെടുപ്പ് വിദ്യാലയത്തിലെ പ്രിൻസിപ്പൽ ഇൻ ചാർജ് സന്ധ്യ എം ആർ നിർവഹിച്ചു ആദ്യ വിൽപ്പന കഴിമ്പ്രo കീർത്തി ഗ്രൂപ്പ് ഓഫ്ചെയർമാൻ ജോഷി കോഴിപ്പറമ്പിൽ ഏറ്റുവാങ്ങിക്കൊണ്ട് തുടക്കമിട്ടു, ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, മറ്റ് അധ്യാപകരായ ഷൈജ ഇ ബി രശ്മി വി ജി അനിത ഒ R, സ്റ്റെല്ല, അമൂല്യ, സഹിത തുടങ്ങിയവരും എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ഹിബ ഫാത്തിമ, അനുശ്രീ,അനന്തു കൃഷ്ണ,ആകാശ,ഹൃതിക തുടങ്ങിയവരും പങ്കെടുത്തു