നാട്ടിക ബീച്ച് കെ. എം. യു.പി.സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു
നാട്ടിക ബീച്ച് ഗ്രാമീണ ഗ്രന്ഥ ശാലയുടെയും സർദാർ കലാവേദിയുടെയും നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി 30. 6.23 ന് വെള്ളി ഉച്ചയ്ക്ക് 2:30ന് നാട്ടിക ബീച്ച് കെ. എം. യു.പി.സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.ഗ്രന്ഥശാല എക്സി. കമ്മിറ്റി അംഗം ശ്രീ. ടി.കെ. ഹരിദാസ് സ്വാഗതം പറഞ്ഞു. സ്കൂളിലെ ലൈബ്രറിയുടെ ചുമതലവഹിക്കുന്ന ശ്രീമതി.ഷീല ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. ലസിത മോഹൻ ദാസ് പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി ശ്രീ.ദിലീപ് കുമാർ ജൂലൈ 7 വരെ നടക്കുന്ന വായന പക്ഷാചരണ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.വനിതവേദി സെക്രട്ടറി. ശ്രീമതി. നസീമ നന്ദിയും പറഞ്ഞു പുസ്തക പ്രദർശനത്തിന് ലൈബ്രേറിയൻ ശ്രീമതി. ഷാരി ജിഷാന്ദ്, ഗ്രന്ഥശാല എക്‌സി. അംഗം. ശ്രീ. പി. കെ. സുധർമ്മൻ, സർദാർ കലാവേദി പ്രസിഡന്റ്. ശ്രീ. എൻ. കെ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.