ഗ്രാമ വാർത്ത.
മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി തെക്കേമഠം മൂപ്പിൽസ്വാമിയാരെ ക്ഷണിച്ച് ഭിക്ഷയും,പുഷ്‌പാഞ്‌ജലിയും വെച്ച് നമസ്കാരവും നടന്നു
തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി തെക്കേമഠം മൂപ്പിൽസ്വാമിയാരെ ക്ഷണിച്ച് ഭിക്ഷയും,പുഷ്‌പാഞ്‌ജലിയും വെച്ച് നമസ്കാരവും നടന്നു.പൂർവ്വ കാലത്ത് വന്നുചേർന്ന ആഭിചാരാദികളാലും മറ്റും യോഗീശ്വര പരിഭവം കാണുന്നതിനാൽ ഗ്രാമത്തിന്റെയും,കുടുംബാംഗങ്ങളുടെയും ഐശ്വര്യത്തിനായാണ് മഹാദേവന്റെ ഉത്ഭവത്തിന് കാരണഭൂതരായ യോഗീശ്വരന്മാരുടെ സ്മരണയിൽ ചടങ്ങ് നടത്തിയത്. രാവിലെ എട്ടുമണിക്ക് ക്ഷേത്രത്തിന് മുൻപിൽ നിന്ന് തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദയെ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.തുടർന്ന് ക്ഷേത്രത്തിൽ ഭിക്ഷയും,പുഷ്‌പാഞ്‌ജലിയും,വെച്ചുനമസ്കാരവും നടന്നു.ജൂലായ് 4ന് പ്രതിഷ്ഠാദിനവും,പ്രസാദ ഊട്ട് വിതരണവും നടക്കും ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികളായ രാമൻ ചേർത്തേടത്ത്,ഹരിദാസ് ആലക്കൽ,കെ.കെ.ധർമ്മപാലൻ,കെ.കൃഷ്ണമൂർത്തി എന്നിവർ നേതൃതം നൽകി.