Uncategorized
കായികമേള ഉദ്ഘാടനം …………………………………… തൃപ്രയാർ എൻ.ഇ.എസ്.ആർട്സ് ആന്റ് സയൻസ് കോളേജിലെ ഈ വർഷത്തെ കായികമേള നവംബർ ഒന്ന്, രണ്ട് , മൂന്ന് തിയതികളിലായി നടന്നു. ആദ്യ രണ്ടു ദിവസങ്ങളിലായി ഗയിംസ് ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. മേളയുടെ ഭാഗമായുള്ള മാർച്ച് ഫാസ്റ്റ് ഇന്നു രാവിലെ നടന്നു. അധ്യാപകർ നേതൃത്വം കൊടുത്തു. കായിക മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം കോഴിക്കോട് സർവ്വകലാശാല അക്കാദമിക് കൗൺസിൽ അംഗവും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് കായിക വിഭാഗം മേധാവിയുമായ ഡോ. ഹരിദയാൽ കെ.എസ് നിർവ്വഹിച്ചു. സർവ്വകലാശാല തലത്തിൽ കൂടുതൽ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്നും അക്കാദമിക് കൗൺസിൽ അംഗം എന്ന നിലയിൽ അത്തരത്തിൽ വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരുവാൻ തനിക്ക് സന്തോഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.വി.എസ്. റെജി അധ്യക്ഷത വഹിച്ചു.
