കാർഷികം
തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത നടത്തി
തളിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത നടത്തി. നാട്ടിക നിയോജകമണ്ഡലം എംഎൽഎ സിസി മുകുന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ലിൻഡ സുഭാഷ് ചന്ദ്രൻ, വാർഡ് മെമ്പർമാരായ സിംഗ് വാലത്ത്, ഷിജി സി കെ, കെ കെ സൈനുദ്ദീൻ, കൃഷി അസിസ്റ്റന്റ്മാരായ ബിനു, മാജി, ജിഷ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ ഫാജിത റഹ്മാൻ ചടങ്ങിൽ നന്ദി പറഞ്ഞു.