തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കുവാൻ പാർലമെന്റിൽ ആവശ്യപെടും ടി എൻ പ്രതാപൻ എം പി
തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കുവാൻ പാർലമെന്റിൽ ആവശ്യപെടും ടി എൻ പ്രതാപൻ എം പി വിലവർദ്ധനവ് മൂലം നിത്യ ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർധിപ്പിക്കണമെന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു തളിക്കുളം മണ്ഡലം കോൺഗ്രസ്സ് 2 -ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് മഹാത്മാ ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാര വിതരണവും തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിനം തൊഴിൽ പൂർത്തിയാക്കിയവർക്ക് സ്നേഹാദരവ് ചടങ്ങും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 100 ദിനം തൊഴിൽ കൊണ്ട് മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല 150 തൊഴിൽ ദിനവും എല്ലാ തരത്തിലുള്ള കാലാവസ്ഥയിലും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സേഫ്റ്റി ഡ്രസ്സുകളും നൽകാൻ പാർലമെന്റ് സമ്മേളനത്തിൽ ആവശ്യപെടുമെന്നും ടി എൻ പ്രതാപൻ എം പി പറഞ്ഞു കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി ട്രഷറർ ഹിറോഷ് ത്രിവേണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ പി ഐ ഷൗക്കത്തലി, സി വി ഗിരി, എ എ മുഹമ്മദ് ഹാഷിം, പി എസ് സുൽഫിക്കർ, എ സി പ്രസന്നൻ, രത്നാകരൻ അലുങ്ങൽ എൻ. കെ ഗോപാലൻ. വേണു മാസ്റ്റർ, ഐ കെ സുജിത്ത്, ദാസൻ.കെ. കെ , രതീഷ് ഐ. വി ഉണ്ണികൃഷ്ണൻ കാളകൊടുവത്ത് തുടങ്ങിയവർ സംസാരിച്ചു.