നാടിന് മാതൃകയായി മതേതര കൂട്ടായ്മ
നാടിന് മാതൃകയായി മതേതര കൂട്ടായ്മ
വലപ്പാട് ഗ്രൗണ്ടിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കോഴിപറമ്പിൽ ഭഗവതീ ക്ഷേത്രത്തിനും അനുബന്ധ റോഡുകൾക്കും സ്ഥലം സംഭാവന ചെയ്ത് വലപ്പാട് ഒരു മതേതര കൂട്ടായ്മ നാടിന് അഭിമാനമായി.
നാടിന് മാതൃകയായി മതേതര കൂട്ടായ്മ വലപ്പാട് ഗ്രൗണ്ടിന് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള കോഴിപറമ്പിൽ ഭഗവതീ ക്ഷേത്രത്തിനും അനുബന്ധ റോഡുകൾക്കും സ്ഥലം സംഭാവന ചെയ്ത് വലപ്പാട് ഒരു മതേതര കൂട്ടായ്മ നാടിന് അഭിമാനമായി. അറക്കൽ നെല്ലിശ്ശേരി പരേതനായ ശ്രീ. വാറുണ്ണി മാസ്റ്ററുടെ കുടുംബം, വേളേക്കാട്ട് സോമ സുന്ദരം, കോഴി പറമ്പിൽ രമ ഭായി സത്യാനന്ദൻ , മറ്റു കുടുംബങ്ങളും ക്ഷേത്രത്തിന് വേണ്ടി ലക്ഷങ്ങൾ വില വരുന്ന അമ്പതോളം സെന്റ് സ്ഥലം സൗജന്യമായി സംഭാവന ചെയ്ത് നാടിന് മാതൃകയായി. എഴുപതോളം കുടുംബങ്ങളും നാട്ടുകാരും ആരാധന നടത്തുന്ന ക്ഷേത്രത്തിന് എണ്ണൂറിൽ അധികം വർഷത്തെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് ലഭിച്ച സൗഭാഗ്യം നാടിന് കൂടി പകർന്ന് നൽകാൻ ക്ഷേത്ര സമിതിയും തീരുമാനമെടുത്തതോടെ നടവഴി പോലുമില്ലാതെ കഷ്ടപ്പെടുന്ന മറ്റു അമ്പതോളം പുരയിടങ്ങളിലേക്കും കിടപ്പു രോഗികളടക്കമുള്ള നൂറിലേറെ കുടുംബങ്ങൾക്ക് ഗതാഗത സൗകര്യമൊരുങ്ങുകയാണ്. കൂടുതൽ കുടുംബങ്ങളേയും ഈ വഴിയുമായി ബന്ധപ്പെടുത്താവുന്നതാണ് എന്ന് ഭാരവാഹികൾ പറഞ്ഞു. എല്ലാ ഭൂവുടമകളും അവർ വിട്ടു നൽകുന്ന സ്ഥലത്തിന്റെ രേഖകൾ ഗ്രാമ പഞ്ചായത്തിലേക്ക് കൈമാറി. ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷിനിത ആഷിക്ക് രേഖകൾ ഏറ്റു വാങ്ങി. കൺവീനർ കെ.കെ. സത്യാനന്ദൻ , ക്ഷേത്രം ട്രഷറർ കെ.ഡി.ബൈജു , ജേക്കബ് നെല്ലിശ്ശേരി, വേളെ ക്കാട്ട് സോമസുന്ദരൻ, പാറമ്പിൽ ഗീത, ചാലിശ്ശേരി ജോസ്, ജേക്കബ്, ജോർജ് മേച്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.