നാട്ടിക ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത
നാട്ടിക ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഞാറ്റുവേല ചന്ത കൃഷിഭവൻ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കൃഷിക്കൂട്ടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 5/ 7/ 2023 ബുധനാഴ്ച നാട്ടിക സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ആർ ദിനേശന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കുരിയാക്കോസ് കെ ജെ മുഖ്യപ്രഭാഷണവും ഡോ. സുഭാഷിണി മഹാദേവൻ ഞാറ്റുവേല സന്ദേശവും നൽകി . ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് വാർഡ് മെമ്പർ മാരായ സെന്തിൽ കുമാർ , ഐഷാബി ജബ്ബാർ, ഗ്രീഷ്മ സുഖിലേഷ്, സുരേഷ് ഇയാനി , റസീന ഖാലിദ്, മണികണ്ഠൻ, കുടുംബശ്രീ ചെയർപേർസൺ കമലം ശ്രീകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ ശുഭ N V സ്വാഗതവും അസിസ്റ്റൻറ്കൃഷി ഓഫീസർ ബാബു നന്ദിയും പറഞ്ഞു.