തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷന്റെ 49-)മത് വാർഷിക പൊതുയോഗം വ്യാപാര ഭവനിൽ നടന്നു
തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷന്റെ 49-)മത് വാർഷിക പൊതുയോഗം വ്യാപാര ഭവനിൽ നടന്നു യൂണിറ്റ് പ്രസിഡണ്ട് ശ്രീ:ഡാലി.ജെ.തോട്ടുങ്ങലിന്റ് അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തൃശ്ശൂർ ജില്ലാ ട്രഷറർ ശ്രീ: ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പീ.കെ.സമീർ സ്വാഗതം പറഞ്ഞു. ട്രഷറർ ശ്രീ: സുരേഷ് ഇയ്യാനി വരവ്-ചിലവ് കണക്കുകൾ അവതരിപ്പിച്ചു. വ്യാപാരികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും, തൃപ്രയാറിലെ പഴയകാല വ്യാപാരിയായിരുന്ന മരണപ്പെട്ട സൂപ്പർ പ്ലാസ്റ്റിക്ക് ഉടമ ശ്രീ: കൊച്ചുമോന്റ് കുടുംബത്തിനുള്ള ബെനവലന്റ് സൊസൈറ്റിയുടെ മരണാനന്തര സഹായം 1 ലക്ഷം രൂപയുടെ ചെക്കും പൊതുയോഗത്തിൽ വെച്ച് വിതരണം ചെയ്തു. വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയായ ഭദ്രം പ്ലസിൽ നിരവധി വ്യാപാരികളും, തൊഴിലാളികൾ ജില്ലാ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ ചേരുകയുണ്ടായി. നിയോജകമണ്ഡലം ചെയർമാൻ കെ.കെ.ഭാഗ്യനാഥൻ, വൈസ് ചെയർമാൻ സി.കെ.സുഹാസ്, TNMA വൈസ് പ്രസിഡന്റ് എം.എസ്.ബാബു, വനിതാ വിങ്ങ് പ്രസിഡന്റ് ദീപ്തി ബിമൽ, യൂത്ത് വിങ്ങ് പ്രസിഡന്റ് സൂരജ് വേളയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജോ:സെക്രട്ടറി സി.ഐ.ആന്റണി നന്ദി പറഞ്ഞു