അതിമാരക മയക്കുമരുന്നുമായ MDMA യുമായി 2 യുവാക്കൾ അറസ്റ്റിൽ
അതിമാരക മയക്കുമരുന്നുമായ MDMA യുമായി 2 യുവാക്കൾ അറസ്റ്റിൽ
അന്തിക്കാട് : പഴുവിൽ ശ്രീ ഗോകുലം കോളേജിന് സമീപത്ത് നിന്ന് 8.63 ഗ്രാം എം ഡി.എം.എ യുമായി രണ്ടു യുവാക്കൾ അറസ്‌റ്റിലായി. ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശികളായ മഠത്തി പറമ്പിൽ ശ്രീകാന്ത് (25 വയസ്സ്). കൊടിയഴികത്ത് അനുലാൽ (25 വയസ്സ്) എന്നിവരെയാണ് തൃശൂര്ഴ റൂറൽ എസ്. പി. ഐശ്വര്യ ഡോങ്ങ്ഗ്രേക്ക് കിട്ടിയ രഹസ്യവിവരത്തിന് അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഷൈജു.ടി.കെ, അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ് എന്നിവരുടെ നേതൃത്വത്തിൽ അന്തിക്കാട് എസ്.ഐ. ഐശ്വര്വ.സി, si benedict,Asi subhash,scpo sajesh എ.എസ്.ഐ. ഷാബു, സി.പി.ഒ സുർജിത്ത് വിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്.
വിദ്യാർത്ഥികൾക്കും , യുവാക്കൾക്കും ഇടയിൽ വിൽപന നടത്തുവാനാണ് മയക്കുമരുന്ന് എത്തിച്ചെതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു.
ഇവർക്ക് മയക്കുമരുന്ന് ലഭിച്ചതിൻ്റെ ഉറവിടവും, വിൽപന നടത്തിയവയെയും കുറിച്ച് പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.