ഗ്രാമ വാർത്ത.
മണിലാൽ സംവിധാനം ചെയ്ത സിനിമ ‘ വേറിട്ട ശ്രീരാമൻ’ ജൂലൈ 09 ഞായർ രാവിലെ 09 മണിക്ക് തൃപ്രയാർ വി ബി മാളിൽ
നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ്റെ ജീവിതയാത്രയെ ആസ്പദമാക്കി മണിലാൽ സംവിധാനം ചെയ്ത സിനിമ ‘ വേറിട്ട ശ്രീരാമൻ’ ജൂലൈ 09 ഞായർ രാവിലെ 09 മണിക്ക് തൃപ്രയാർ വി ബി മാളിൽ ജനചിത്ര ഫിലിം സൊസൈറ്റിയുടെ ആതിഥേയത്വത്തിൽ പ്രദർശിപ്പിക്കും.
ശ്രീരാമന് ആദരവും നൽകും.സംവിധായകരായ ലാൽ ജോസ്, സജീവൻ അന്തിക്കാട്,ഷൈജു അന്തിക്കാട് തിരക്കഥാകൃത്ത് പി എസ് റഫീഖ്, റഫീക്ക് അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
സുരേഷ് നാരായണൻ,രതി പതിശേരി, അർജുൻ വി ഈശ്വർ,ജോഫി,ടി കൃഷ്ണനുണ്ണി, സി ഡി ജോസ് തുടങ്ങിവരാണ് വേറിട്ട ശ്രീരാമൻ്റെ അണിയറ പ്രവർത്തകർ ‘ ‘