ഗ്രാമ വാർത്ത.
നാട്ടിക നിയോജക മണ്ഡലത്തിൽ പഠന മികവ് പുലർത്തിയ പ്രതിഭകൾക്ക് എം.എൽ.എ വിദ്യാഭ്യാസ പുരസ്ക്കാര ദാനം വെള്ളിയാഴ്ച രാവിലെ 10 ന് തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ
തൃപ്രയാർ:നാട്ടിക നിയോജക മണ്ഡലത്തിൽ പഠന മികവ് പുലർത്തിയ പ്രതിഭകൾക്ക് എം.എൽ.എ വിദ്യാഭ്യാസ പുരസ്ക്കാര ദാനം വെള്ളിയാഴ്ച രാവിലെ 10 ന് തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിൽ ചേർപ്പ് ആസ്ഥാനമാക്കി സർക്കാർ കോളജ് സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു വരുന്നതായും എം.എൽ എ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ വിദ്യാർതികൾക്ക് തുടർ പഠനത്തിനുള്ള സഹായങ്ങൾ നൽകും. പുരസ്കാര ദാന സമ്മേളനത്തിൽ കെ.പി.രാജേന്ദ്രൻ , വി.എസ്.സുനിൽ കുമർ, കലക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ പങ്കെടുക്കും. കലാപരിപാടികളും .അവതരിപ്പിക്കും. സംഘാടക സമിതി കൺവീനർ കെ.കെ. ജോബി, ടി.വി. ദിപു , പി.എൻ. സുചിന്ദ്, കിഷോർ വാഴപ്പുള്ളി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.ത്തു.