പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ശവമഞ്ചവുമായി കോൺഗ്രസ്സ് പ്രതീകാത്മക സമരം നടത്തി.
പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ശവമഞ്ചവുമായി കോൺഗ്രസ്സ് പ്രതീകാത്മക സമരം നടത്തി.
സാധാരണക്കാരും പാവപ്പെട്ടവരും ദുർബല വിഭാഗത്തിൽ പെട്ടവരും മരണപ്പെട്ടാൽ അവരുടെ ശവം സംസ്ക്കരിക്കാൻ മറ്റ് സ്ഥലങ്ങൾ തേടി പോകേണ്ട അവസ്ഥയാണ് തളിക്കുളം പഞ്ചായത്തിലുള്ളത്
സ്വന്തമായി പൊതുശ്മശാനം ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാത്ത പഞ്ചായത്ത് അനാസ്ഥയിൽ പ്രതിഷേധിച്ചാണ്
കോൺഗ്രസ്സ് രണ്ടാം ഘട്ട സമരം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയത്.
ഏപ്രിൽ 4 ന് പൊതുശ്മശാനം പ്രവർത്തിപ്പിക്കാത്തതിലും
പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചു മൂടിയത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് തളിക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനെ തുടർന്ന്
ജൂൺ 15 ന് പൊതുശ്മാശനത്തിന് മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം ധർണ നടത്തിയിരുന്നു.
തുടർന്നും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഒരു മാറ്റവും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ്
വീണ്ടും സമരങ്ങൾക്ക് കോൺഗ്രസ്സ് മുന്നോട്ട് വന്നത്.
കോൺഗ്രസ്സ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് സി എസ് റ്റി ഫെഡറേഷൻ ഭാരവാഹികളും സമരത്തിൽ പങ്കാളികളായി.
അടിയന്തിമായി തളിക്കുളം ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൂടുതൽ സംഘടനകളുമായി ജനകീയ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകും
85 സെന്റ് സ്ഥലം പൊതുശ്മശാനത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് സ്ഥലം സൗജന്യമായി വിട്ട് തന്ന ഗൾഫാർ മുഹമ്മദലിയുടെ അഭ്യർത്ഥനയും
ആർ ഡി ഒ ഉത്തരവിനും പുല്ല് വില കല്പിച്ചാണ് പൊതുശ്മശാന ഭൂമിയിൽ മാലിന്യ സംസ്ക്കാരണ യൂണിറ്റ് ആരംഭിക്കാൻ സി പി എം ഭരണ സമിതി ശ്രമിക്കുന്നതെന്ന് പ്രതിഷേധ സമരക്കാർ പറഞ്ഞു.
തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നിന്ന് ശവമഞ്ച സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് വരികയും
ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ
പ്രതീകാത്മക ശവ സംസ്ക്കാരം നടത്തുകയും ചെയ്തു.
പൊതുശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ശവമഞ്ചവുമായി കോൺഗ്രസ്സ് പ്രതീകാത്മക സമരം നടത്തി. സാധാരണക്കാരും പാവപ്പെട്ടവരും ദുർബല വിഭാഗത്തിൽ പെട്ടവരും മരണപ്പെട്ടാൽ അവരുടെ ശവം സംസ്ക്കരിക്കാൻ മറ്റ് സ്ഥലങ്ങൾ തേടി പോകേണ്ട അവസ്ഥയാണ് തളിക്കുളം പഞ്ചായത്തിലുള്ളത് സ്വന്തമായി പൊതുശ്മശാനം ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാത്ത പഞ്ചായത്ത് അനാസ്ഥയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ്സ് രണ്ടാം ഘട്ട സമരം പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയത്. ഏപ്രിൽ 4 ന് പൊതുശ്മശാനം പ്രവർത്തിപ്പിക്കാത്തതിലും പ്ലാസ്റ്റിക്ക് മാലിന്യം കുഴിച്ചു മൂടിയത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്സ് തളിക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഇല്ലാത്തതിനെ തുടർന്ന് ജൂൺ 15 ന് പൊതുശ്മാശനത്തിന് മുന്നിൽ കോൺഗ്രസ്സ് പ്രതിഷേധം ധർണ നടത്തിയിരുന്നു. തുടർന്നും പഞ്ചായത്ത് ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഒരു മാറ്റവും ഉണ്ടാവാതിരുന്നതിനെ തുടർന്നാണ് വീണ്ടും സമരങ്ങൾക്ക് കോൺഗ്രസ്സ് മുന്നോട്ട് വന്നത്. കോൺഗ്രസ്സ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് സി എസ് റ്റി ഫെഡറേഷൻ ഭാരവാഹികളും സമരത്തിൽ പങ്കാളികളായി. അടിയന്തിമായി തളിക്കുളം ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനം തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ കൂടുതൽ സംഘടനകളുമായി ജനകീയ സമരത്തിന് കോൺഗ്രസ്സ് നേതൃത്വം നൽകും 85 സെന്റ് സ്ഥലം പൊതുശ്മശാനത്തിന് വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് സ്ഥലം സൗജന്യമായി വിട്ട് തന്ന ഗൾഫാർ മുഹമ്മദലിയുടെ അഭ്യർത്ഥനയും ആർ ഡി ഒ ഉത്തരവിനും പുല്ല് വില കല്പിച്ചാണ് പൊതുശ്മശാന ഭൂമിയിൽ മാലിന്യ സംസ്ക്കാരണ യൂണിറ്റ് ആരംഭിക്കാൻ സി പി എം ഭരണ സമിതി ശ്രമിക്കുന്നതെന്ന് പ്രതിഷേധ സമരക്കാർ പറഞ്ഞു. തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നിന്ന് ശവമഞ്ച സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ തളിക്കുളം ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് വരികയും ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതീകാത്മക ശവ സംസ്ക്കാരം നടത്തുകയും ചെയ്തു. പ്രതിഷേധ സമരം നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി എസ് സുൽഫിക്കർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി സി സി സെക്രട്ടറി സി എം നൗഷാദ് മുഖ്യപ്രഭാഷണം നടത്തി നോർത്ത് മണ്ഡലം പ്രസിഡന്റ് സി വി ഗിരി, യൂത്ത് കോൺഗ്രസ്സ് ദേശിയ വക്താവ് എ എ മുഹമ്മദ് ഹാഷിം, ദളിത് കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് എം കെ ബാബുരാജ്, വികസന സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, മുനീർ ഇടശ്ശേരി, സുമന ജോഷി, ജീജ രാധാകൃഷ്ണൻ ഷൈജ കിഷോർ, എസ് സി എസ് റ്റി ഫെഡറേഷൻ തളിക്കുളം പഞ്ചായത്ത് സെക്രട്ടറി നീതു അനിൽ, സംസ്ഥാന സമിതി അംഗം ജീവൻ അമ്പാട്ട്, ഐ കെ സുജിത്ത്, ഷക്കീർ, കെ എ മുജീബ്, ലൈല ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.