തൃപ്രയാർ സെന്റർ കമ്മിറ്റി ബ്രൂ കോഫി വിതരണം ചെയ്തു
നാലമ്പലം ദർശനത്തോടനുബന്ധിച്ചു തൃപ്രയാർ സെന്റർ കമ്മിറ്റി ബ്രൂ കോഫി വിതരണം ചെയ്തു. തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപാട് ഭദ്ര ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ദേവസ്വം അസിസ്റ്റന്റ് കമീഷ്ണർ സ്വപ്ന ഡോക്ടർ ദേവൻ പോക്കഞ്ചേരി ആദ്യ കാപ്പി നൽകി.മാനേജർ രമ Adv രണേന്ദ്രനാഥ് . യു .പി കൃഷ്ണനുണ്ണി, വി. ആർ പ്രകാശൻ എന്നിവർ സംസാരിച്ചു. കഴിഞ്ഞ 15 വർഷത്തോളമായി തൃപ്രയാർ സെന്റർ കമ്മിറ്റി നാലമ്പലം ദർശന തൊടനുബന്ധിച്ചു വിതരണം നടത്തി വരുകയാണ് പുലർച്ചെ 3 മണിക്ക് തുടങ്ങി 9 മണി വരെ ശനി ഞായർ ദിവസങ്ങളിൽ കൂടുതൽ സമയവും കാപ്പി വിതരണം നൽകുന്നുണ്ട് ഇന്ന് ഈ കാപ്പിയോടൊപ്പം ബിസ്കറ്റ് ഉണ്ണിയപ്പം എന്നിവയും വിതരണം ചെയ്തു നല്ല മനസ്സുള്ള പലരുടെയും സഹായത്താൽ ആണ് ഒരു മാസം കൊടുക്കാൻ സാധി ക്കുന്നത്. ഇതിൽ ജാതി മത രാഷ്ട്രീയ ബേദമില്ലാത്ത എല്ലാവരും സഹകരിക്കാറുണ്ട്. ഈ ചടങ്ങിൽ ആക്ടസ് പ്രവർത്തകരും പങ്കെടുത്തു. പ്രവി മരോട്ടിക്കൽ. റിച്ച് മാൻ. ഷൈൻ മുത്തമ്പറമ്പിൽ രമേശ്. സുധീർ എരണേഴത്ത് . ഗോപാലകൃഷ്ണൻ.വത്സൻ കല്ലിങ്ങൽ.ഗോപാൽ സോമൻ. അനീഷ് പഴുവിൽ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.