തൃപ്രയാർ ജലോത്സവം ആഗസ്റ്റ് 29ന് തിരുവോണ നാളിൽ നടക്കും. ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശത്ത്
തൃപ്രയാർ: എല്ലാ വർഷവും നടത്തി വരാറുള്ള തൃപ്രയാർ ജലോത്സവം ആഗസ്റ്റ് 29ന് തിരുവോണ നാളിൽ നടക്കും. ശ്രീരാമസ്വാമി ക്ഷേത്രത്തിന് മുൻവശത്ത് കനോലികനാലിലാണ് ജലോത്സവം നടക്കുക. ജലോത്സവത്തിൻറെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആർ ദിനേശൻ, വൈസ് പ്രസിഡൻറ് രജനി ബാബു, പ്രേമചന്ദ്രൻ വടക്കേടത്ത്, ജനപ്രതിനിധികളായ സിജോ പുലിക്കോട്ടിൽ, സി.എസ് മണികണ്ഠൻ, പി.സി ശ്രീദേവി, ബെന്നി തട്ടിൽ, എം.വി പവനൻ, കെ. ദിനേശ് രാജ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എം അഹമ്മദ് (ചെയർമാൻ), എം.ആർ ദിനേശൻ, രതി അനിൽകുമാർ (വർക്കിംഗ് ചെയർമാൻമാർ), പ്രേമചന്ദ്രൻ വടക്കേടത്ത് (ജന. കൺവീനർ) എം.വി പവനൻ (ട്രഷറർ), ബെന്നി തട്ടിൽ (സെക്രട്ടറി), സിജോ പുലിക്കോട്ടിൽ, പി.സി ശശിധരൻ, ആൻ്റൊ തൊറയൻ (കോഡിനേറ്റർമാർ), സബ് കമ്മറ്റി ഭാരവാഹികളായി കെ. ദിനേശ് രാജ, അനിൽ എങ്ങൂര്, എംഎസ് സജീഷ്, റോബിൻ സി.ജെ എന്നിവരെ തിരഞ്ഞെടുത്തു”