തളിക്കുളം ഗവ:സ്കൂളിലെ 1991 SSLC ബാച്ച് കൂട്ടായ്മയായ Life 91 ന്റെ വാർഷിക സമ്മേളനം.ഓർമ്മ 32.
തളിക്കുളം ഗവ:സ്കൂളിലെ 1991 SSLC ബാച്ച് കൂട്ടായ്മയായ Life 91 ന്റെ വാർഷിക സമ്മേളനം.ഓർമ്മ 32. തളിക്കുളം ഗവ:സ്കൂളിലെ 1991 SSLC ബാച്ച് കൂട്ടായ്മയായ Life 91 ന്റെ വാർഷിക സമ്മേളനം ഓർമ്മ 32 പ്രസിദ്ധ കവിയും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത സാമുദായികരാഷ്ട്രീയ ഭേദം കൊണ്ട് പൊതു ഇടങ്ങൾ നഷ്ടമായ കേരളീയ സാഹചര്യത്തിൽ അല്പം ആശ്വാസം പകരുന്നവയാണ് പൂർവ്വ വിദ്യാർഥി കൂട്ടായ്മകൾ എന്ന് അദ്ദേഹം പറഞ്ഞു. സിനിമാ അഭിനേത്രി യാമി സോന Life 91 ന്റെ സ്നേഹമരം പദ്ധതി വൃക്ഷത്തൈകൾ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. സിനിമാ നടിയും പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റും Life 91 അംഗവുമായ ജയലക്ഷ്മി, തളിക്കുളം ഒറിസ് ട്യൂഷൻ സെന്ററിലെ പൂർവ്വാധ്യാപകനായ ബാലു മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. Life 91യോഗത്തിന് പ്രസിഡണ്ട് അനിത പി.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണികണ്ഠൻ എ.ബി സ്വാഗതവും ട്രഷറർ രഞ്ജിത്ത്കുമാർ വി.പി നന്ദിയും പറഞ്ഞ ചടങ്ങിൽ വെച്ച് Life 91 അംഗങ്ങളുടെ മക്കളിൽ SSLC പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.