അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് .
അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് . ഉമ്മന്‍ചാണ്ടിയുടെ 2 5 അടി വലുപ്പമുള്ള പുഷ്പ ചിത്രം അലങ്കാര പൂവുകളുടെ നിറങ്ങളില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം നിര്‍മിച്ച് ഡാവിഞ്ചി സുരേഷ് . എടമുട്ടം ഫ്യൂസോ ഫുട്ബോള്‍ ടര്‍ഫില്‍ ആണ് ഇരുപത്തഞ്ചടി ഉയരത്തില്‍ മുപ്പതിനായിരം ഡ്രൈ ഫ്ലവറുകള്‍ ഉപയോഗിച്ച് ഒരു രാത്രിയും പകലും സമയമെടുത്ത് തയ്യാറാക്കിയത് 25 x 20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ നിരത്തി ഒട്ടിച്ചു വെച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖ ചിത്രം തീര്‍ത്തത്. പ്രദർശനോദ്‌ഘാടനം തൃശൂർ എം പി ടി എൻ പ്രതാപൻ, സി പി സാലി AASA ഗ്രൂപ്പ് എന്നിവർ നിർവ്വഹിച്ചു രാഷ്ടീയം നോക്കാതെ ജനസമ്മതനായ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയോടുള്ള ആദര സൂചകമായി മാത്രമാണ് ഈ ചിത്രം ചെയ്യുന്നതെനന്നു ഓണവുമായി ബന്ധപ്പെട്ടു നടത്തുന്ന ഫ്യൂസോ ഫെസ്റ്റ് 2023 ന്റെ പ്രോഗ്രാം സംഘാടകർ പറഞ്ഞു വിവിധമീഡിയങ്ങളില്‍ ചിത്രങ്ങള്‍ തീര്‍ക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ തൊണ്ണൂറാം മീഡിയമാണ് ഡ്രൈ ഫ്ലവര്‍ സഹായികളായി സുരേഷിന്‍റെ മകന്‍ ഇന്ദ്ര ജിത്തും കൂട്ടുകാരായ രാകേഷ് പള്ളത്ത് , ഷാഫി കൂരിക്കുഴി ഫെബി മതിലകം ക്യാമാറാമേന്‍ സിംബാദ് എന്നിവര്‍ ഉണ്ടായിരുന്നു..