തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി .
തൃപ്രയാർ: തിരുവോണ നാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവത്തിന് കൊടിയേറി . അവണങ്ങാട്ട് കളരി അഡ്വ. എ.യു രഘുരാമപ്പണിക്കർ കൊടിയേറ്റ കർമ്മം നിർവഹിച്ചു. സംഘാടകസമിതി ചെയർമാൻ പി.എം അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർപെഴ്സൺ, മജ്ഞുള അരുണൻ, ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ ശശിധരൻ, തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സിപ്രസാദ്, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രതി അനിൽകുമാർ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ആർ ദിനേശൻ, അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ബി മായ, നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു എന്നിവർ സംസാരിച്ചു. താന്ന്യം ഗ്രാമപഞ്ചായത്തംഗങ്ങളായ ഷൈനി ബാലക്യഷ്ണൻ, ആൻറൊ തൊറയൻ, സിജോ പുലിക്കോട്ടിൽ, രഹ്ന പ്രജു, ശ്രീകല സന്തോഷ്, സംഘാടക സമിതി ഭാരവാഹികളായ എം.വി പവനൻ, പി.സി ശശിധരൻ, കെ. ദിനേശ് രാജ , എം.എസ് സജീഷ്, സി.ജെ റോബിൻ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടകസമിതി ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത് സ്വാഗതവും ബെന്നി തട്ടിൽ നന്ദിയും പറഞ്ഞു. 29ന് തിരുവോണ നാളിലാണ് തൃപ്രയാർ ജലോത്സവം.