അധ്യാപക ദിനത്തിൽ റിയ ചീരന് ആദരവ് നൽകി എന്റെ നാട് ഗ്രാമവാർത്ത ടീം
അധ്യാപക ദിനത്തിൽ റിയ ചീരന് ആദരവ് നൽകി എന്റെ നാട് ഗ്രാമവാർത്തകൾ ടീം. അധ്യാപക ദിനത്തിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്ക്കൂളിലെ പ്രധാന അധ്യാപിക റിയ ടീച്ചറെ ആദരിച്ചു. 18 വർഷമായി ബഡ്സ് സ്ക്കൂളിൽ സേവനമനുഷ്ടിക്കുന്ന റിയ ടീച്ചർ 10 വർഷമായി തളിക്കുളത്തെ ബഡ്സ് സ്ക്കൂളിലെ അധ്യാപികയാണ്. കുന്നകുളം സ്വദേശിയാണ്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്റെ നാട് ഗ്രാമവാർത്തകൾ ടീം അംഗങ്ങളായ എം. എസ് സജീഷ്, അഭയ് തൃപ്രയാർ, ദിൽഷ വിജയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത എന്നിവർ ചേർന്ന് റിയ ടീച്ചറെ. ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്. അനിത ടീച്ചർ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബുഷറ അബ്ദുൾ നാസർ, വാർഡ് മെമ്പർ സൈനുദിൻ കെ.കെ, സന്ധ്യാ മനോഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്ക്കുളിലെ മറ്റു ജീവനക്കാർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.