ഗ്രാമ വാർത്ത.
നാട്ടിക ഈസ്റ്റ് യു.പി സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകദിനം വിപുലമായി നടത്തി
നാട്ടിക ഈസ്റ്റ് യു.പി സ്കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകദിനം വിപുലമായി നടത്തി. പി.ടി.എ പ്രസിഡന്റ് എം.എസ് സജീഷ് അധ്യക്ഷത വഹിച്ചു. സ്ക്കൾ ഹെഡ്മാസ്റ്റർ കെ.ആർ ബൈജു സ്വാഗതം പറഞ്ഞു. പ്രശസ്ത സാഹിതൃകാരി വിനീത വിനീഷ് യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ എല്ലാ അധ്യാപകരേയും ആദരിച്ചു. പിടിഎ വൈസ് പ്രസിഡൻറ്.നീതു അനിൽ, എം . പി. ടി. എ പ്രസിഡൻറ്..സൗമ്യ പ്രസൂൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.എൻ നിത്യകല ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു.. പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.